മുള്ളേരിയയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് യുവാവ് മരിച്ചു

മുള്ളേരിയ: മുള്ളേരിയ പെരിയടുക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക് മരം വീണു ഒരാൾ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരം. മുള്ളേരിയയിൽ നിന്നും കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കാറിലേക്ക് മരം വീഴുകയായിരുന്നു.

ആദൂർ കുണ്ടാർ ഉയിത്തടുക്കയിലെ അബ്ദുല്ലയുടെ മകൻ സാജിദ് (28) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് യു.കെ ഇബ്രാഹിമിന്റെ മകൻ സംബ്രൂദിനെ ഗുരുതര പരിക്കുകളോടെ മംഗലൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ട്പോയി.

അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് കാറിനുള്ളിൽ അകപ്പെട്ട രണ്ടുപേരെയും കാറിൽ നിന്നും പുറത്തെടുക്കുകയും മുകളിൽ നിന്ന് മരം നീക്കം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുകയാണ്.