കാറിൽ കടത്തുകയായിരുന്ന മദ്യം പോലീസ് പിന്തുടർന്ന് പിടികൂടി; ഡ്രൈവർ ഓടി രക്ഷപ്പെട്ടു


കുമ്പള : സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 31 പാക്കറ്റ് മദ്യം പോലീസ് പിന്തുടർന്ന് പിടികൂടി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കുമ്പള പോലീസ് ഇൻസ്‌പെക്ടർക്ക് ലഭിച്ച വിവരത്തെത്തുടർന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ എസ.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഉപ്പള കൈകമ്പൈയിൽ പരിശോധനക്കായി നിൽക്കുകയും കാർ കൈ കാണിച്ചപ്പോൾ നിർത്താതെ പോയതിനെ തുടർന്ന് പിന്തുടരുകയും പൂക്കട്ട അമ്പലടുക്കയിലെത്തിയപ്പോൾ കാർ ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപെടുകയുമായിരുന്നു. എന്നാൽ ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാറിൽ നിന്നും 31 ബോക്സ് കർണ്ണാടക മദ്യവും, 180 എം.എല്ലിന്റെ 1248 പാക്കറ്റും 90 എം.എല്ലിന്റെ 480 പാക്കറ്റും പിടിച്ചെടുത്തിട്ടുണ്ട്.


അഡീഷണൽ എസ്.ഐ രത്നാകരൻ, കോൺസ്റ്റബിൾമാരായ ഹരിലാൽ, രാജീവൻ, ദിനേശൻ എന്നിവരും മദ്യ വേട്ടയിൽ പങ്കെടുത്തു.