മംഗളൂറുവിൽ സ്വർണ്ണ വ്യാപാരിയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് നാലംഗ സംഘം കാറിൽ രക്ഷപ്പെട്ടു; പോലീസ് അന്വേഷണം ആരംഭിച്ചു


മംഗളുരു : മംഗളൂറുവിൽ സ്വർണ്ണ വ്യാപാരിയുടെ കയ്യിൽ നിന്നും പണമടങ്ങിയ ബാഗ് നാലംഗ സംഘം തട്ടിപ്പറിച്ച് കാറിൽ രക്ഷപ്പെട്ടു. തൊക്കോട്ടെ സ്വർണ്ണ വ്യപാരിയായ അഹമ്മദിനെന്റെ കയ്യിൽ നിന്നുമാണ് നാലംഗ സംഘം പണം തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം ഉരുക്കിയ സ്വർണവും പണവുമായി മംഗളൂരുവിലെ ഭവന്തി സ്ട്രീറ്റിലൂടെ നടന്നുപോകുന്നതിനിടെ നാലംഗസംഘത്തിലെ ഒരാൾ ഇയാളുടെ അടുത്തേക്ക് വരികയും പണം തട്ടിപ്പറിച്ചു ഓടുകയുമായിരുന്നു. പിടിച്ചുപറിക്കാരന്റെ പിറകെ കുറച്ചു ദൂരം ഓടിയെങ്കിലും സമീപം പാർക്ക് ചെയ്തിരുന്ന നമ്പർ പ്ളേറ്റില്ലാത്ത നീല കാറിൽ കയറി നാലു പേരും രക്ഷപ്പെടുകയായിരുന്നുവത്രെ. സമീപത്തെ കടയുടെ സി സി ടി വി യിൽ സംഭവത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.