ഹോട്ടലിന്റെ വാതിൽ കുത്തി തുറന്ന് പണവും ഹാർഡ് ഡിസ്‌കും കവർന്നു


ബന്തിയോട് : ബന്തിയോട്  ഹോട്ടലിലിന്റെ വാതിൽ കുത്തി തുറന്ന് പണവും ഹാർഡ് ഡിസ്‌കും കവർന്നു. മള്ളങ്കൈയിലെ തവ റസ്റ്റോറന്റിലാണ് മോശണം നടന്നത്. ഹോട്ടലിൽ നിന്ന് മോഷ്ടാക്കൾ പണവും ഹാർഡ് ഡിസ്‌കും ബുധനാഴ്ച്ച പുലർച്ചയോടെ കവർച്ച ചെയ്യപ്പെട്ടത്.

ക്യാഷ് കൗണ്ടറിൽ ഉണ്ടായിരുന്ന നാലായിരം രൂപ, സിസിടിവിയുടെ രണ്ടു ഹാർഡ് ഡിസ്‌ക്കുകൾ, രണ്ടു മതസ്ഥാപനങ്ങളുടെ നേര്ച്ച പെട്ടികളിൽ നിന്നുമായി ഏകദേശം എട്ടായിരം രൂപ എന്നിവയാണ് കവർന്നത്.

കുമ്പള പൊലീസ് സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. മോഷ്ടാവിന്റേത് എന്ന് കരുതുന്ന സിം കാർഡ് ഇല്ലാത്ത മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്.