പരക്കെ മോഷണം; കടയും ഭണ്ഡാരം കുത്തി തുറന്ന് പണവും മൊബൈൽ ഫോണും മോഷ്ടിച്ചു


കാസറഗോഡ് : മാന്യയിലും പരിസരങ്ങളിലും പരക്കെ മോഷണം. മാന്യയിലെ നാരായണ മണിയാണിയുടെ പല ചരക്ക് കടയുടെ ഷട്ടറിന്‍റെ പൂട്ട് പൊളിച്ച് മേശവലിപ്പിലുണ്ടായിരുന്ന 3000 രൂപയും, ചുക്കിനടുക്കയിലെ അയ്യപ്പ ഭജന മന്ദിരത്തിന്‍റെ ഭണ്ഡാരം കുത്തി തുറന്ന് പണവും കവര്‍ച്ച ചെയ്തു. മാന്യയിലെ ശാഫിയുടെ ക്വാട്ടേഴ്സില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. മാന്യ വിഷ്ണു മൂര്‍ത്തി നഗറിലെ പെട്ടികടയുടെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തി.കവര്‍ച്ചകള്‍ സംബന്ധിച്ച് ബദിയഡുക്ക പോലീസില്‍ പരാതി നല്‍കി. ആഴ്ചകള്‍ മുന്‍പ് കന്യപ്പാടി പടിപുരയില്‍ ഗള്‍ഫുകാരന്‍റെ വീട്ടില്‍ നിന്ന് പകല്‍ സമയത്ത് സ്വര്‍ണ്ണവും പണവും മോഷണം പോയിരുന്നു. നീര്‍ച്ചാലിലെ അഞ്ച് കടകളിലും കടകളിലും മോഷണം നടന്നിരുന്നു. എന്നാല്‍ പ്രതികളെ കണ്ടെത്താന്‍ പൊലീസിന് നാളിത് വരെ കഴിഞ്ഞില്ല.