പഴയകാല ബസുടമ ഉളുവാറിലെ എൽ എച്ച് അന്തുഞ്ഞി നിര്യാതനായി

കുമ്പള : പൗര പ്രമുഖനും പഴയകാല ബസ് ഉടമയും സാമൂഹിക രാഷ്ട്രീയ പ്രവർത്തകനുമായ ഉളുവാറിലെ എൽ എച്ച് അന്തുഞ്ഞി (73) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

എൺപതുകളിൽ കുമ്പള- ബദിയടുക്ക, കുമ്പള-ബാഡൂർ പദവ്, കുമ്പള- കാസറഗോഡ്, കുമ്പള-തലപ്പാടി റൂട്ടുകളിൽ ഫൈവ് സ്റ്റാർ, സഫിയ എന്നീ പേരുകളിൽ ബസ് സർവ്വീസുകൾ നടത്തിയിരുന്നു. 

ഉളുവാർജുമാ മസ്ജിദ് പ്രസിഡന്റ്, ഗവ. എൽ പി സ്കൂൾ ഉജാറുളുവാർ പി ടി എ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് ഉളുവാർ ശാഖ ഭാരവാഹിയായിരുന്നു. ഭാര്യ: ബീഫാത്തിമ്മ.
മക്കൾ: ഇബ്രാഹിം, സിദ്ദീക്ക്, നാസർ, സഫിയ

Advertisment:പുതിയ വീട് നിർമ്മിക്കാനൊരുങ്ങുകയാണോ?
പ്ലാൻ, ത്രീഡി, ഓൺലൈൻ പെർമിറ്റ് തുടങ്ങിയവയ്‌ക്കായി സമീപിക്കൂ...
സ്മാർട്ട് പ്ലാൻ എഞ്ചിനിയേഴ്‌സ് കുമ്പള. ഫോൺ : 9895436683 or Click here