ദേശീയപാത തകർച്ച; തിരുവോണത്തിന് ദേശീയ വേദി റോഡ് കുഴിയിൽ പൂക്കളം ഒരുക്കി പ്രതിഷേധിക്കും


മൊഗ്രാൽ: കുണ്ടും കുഴിയുമായി യാത്രാ ദുരിതം നേരിടുന്ന മൊഗ്രാൽ ദേശീയ പാതയിൽ വേറിട്ട പ്രതിഷേധ പരിപാടിയുമായി ദേശീയ വേദി. 

തിരുവോണ ദിവസമായ നാളെ (11-09-19 ബുധൻ )മൊഗ്രാൽ ടൗണിലെ ദേശീയ പാതയിൽ രൂപപ്പെട്ട കുഴിയിൽ 'പൂക്കളം 'ഒരുക്കിയാണ് ദേശീയ വേദി പ്രതിഷേധിക്കുക. രാവിലെ 11 മണിക്കാണ് പരിപാടി. മുഴുവൻ വേദി അംഗങ്ങളും നാട്ടുകാരും ഈ വേറിട്ട പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കണമെന്ന് ദേശീയ വേദി പ്രസിഡണ്ട്‌ എ  എം സിദ്ദീഖ് റഹ്മാൻ, ജനറൽ സെക്രട്ടറി റിയാസ് മൊഗ്രാൽ എന്നിവർ അഭ്യർത്ഥിച്ചു.