ദേശിയ പാതയുടെ ശോചനീയാവസ്ത;എൻ.എച്ച് അതോറിറ്റി ഓഫിസ് മഞ്ചേശ്വരം മണ്ഡലത്തിലെ മുസ് ലിം ലീഗ് ജനപ്രതിനിധികൾ ഉപരോധിക്കുംഉപ്പള: തല്ലപ്പാടി - കാസർകോട് ദേശിയ പാതയിലെ ആളെ കൊല്ലും മരണകുഴികൾ ഉടൻ നികത്തി ജനങ്ങൾക്ക് മെച്ചപ്പെട്ട സഞ്ചാര സൗകര്യമൊരുക്കണമെന്ന   ആവശ്യവുമായി മഞ്ചേശ്വരം മണ്ഡലം മുസ് ലിം ലീഗ് കമ്മിറ്റി ശക്തമായ പ്രക്ഷോഭങ്ങൾക്ക് തയ്യാറെടുക്കുന്നു. രോഗികളുമായി മംഗളൂരുവിലെ ആശുപത്രികളിലേക്കും മറ്റും പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളെയും മറ്റു അവശ്യ സർവീസുകളെയും ദേശിയപാതയിലെ പാതാള കുഴികൾ ഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്.  ഇനിയും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കാനാണ് സർക്കാരിനും നാഷണൽ  ഹൈവേ അതോറിറ്റിക്കും താത്പര്യമെങ്കിൽ മുസ് ലിം ലീഗിന് കൈയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. ഈ അനീതിക്കെതിരെ ബഹുജന പ്രക്ഷോപങ്ങൾക്ക് മുസ് ലിം ലീഗ് നേതൃത്വം നൽകും.പ്രതിഷേധ പരിപാടികളുടെ സൂചനയായി സെപ്റ്റംബർ 5 വ്യാഴാഴ്ച്ച രാവിലെ 10ന് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള മുസ് ലിം ലീഗ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ   കാസർകോട് പുലിക്കുന്നിലുള്ള  നാഷണൽ ഹൈവേ അതോറിറ്റി ഡിവിഷണൽ ഓഫിസ് ഉപരോധിക്കുകയാണ്. പ്രതിഷേധ സമരത്തിൽ മഞ്ചേശ്വരം മണ്ഡലത്തിലെ  മുഴുവൻ മുസ് ലിം ലീഗ് ജന പ്രതിനിധികളും പങ്കെടുക്കണമെന്ന് മുസ് ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി.എ മൂസ ജന: സെക്രട്ടറി എം. അബ്ബാസ് എന്നിവർ അറിയിച്ചു.