സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് മോഹനൻ മാസ്റ്റർക്ക് അനുമോദനം നൽകിമൊഗ്രാൽ: ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വി. മോഹനൻ മാസ്റ്റർക്ക് ജീവിഎച്ച്എസ്എസ് മൊഗ്രാലിലെ സഹപ്രവർത്തകർ അനുമോദനം അർപ്പിച്ചു. 

ഈ വർഷം ഹൈസ്‌കൂൾ സാമൂഹ്യശാസ്ത്ര അധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ച് മൊഗ്രാൽ സ്‌കൂളിൽ എത്തിയ മോഹനൻ മാസ്റ്റർ കഴിഞ്ഞ വർഷങ്ങളിൽ അജാനൂർ സ്‌കൂളിൽ പ്രൈമറി അധ്യാപകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 


സ്‌കൂളിന്റെ അക്കാദമികവും ഭൗതികസാഹചര്യപരവും സാമൂഹികവുമായ മേഖലകളിലെ സജീവമായ ഇടപെടലുകളാണ് മോഹനൻ മാസ്റ്ററെ അവാർഡിന് അർഹനാക്കിയത്. 

മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും മികവിന്റെ കേന്ദ്രമായി നവീനമായ സൗകര്യങ്ങളിലേക്ക് കുതിക്കുന്ന മൊഗ്രാൽ സ്‌കൂളിന് മോഹനൻ മാസ്റ്ററുടെ സേവനം മുതൽക്കൂട്ടാവുമെന്ന് യോഗം വിലയിരുത്തി. 

ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശിഹാബ് മൊഗ്രാൽ സ്വാഗതവും ഖാദർ മാഷ് നന്ദിയും പറഞ്ഞു.