അധ്യാപക ദിനത്തിൽ നാടിന്റെ അധ്യാപകർക്ക് സ്നേഹാദരവ്മൊഗ്രാൽ: "അറിവ് അഹങ്കാരമല്ല; അലങ്കാരമാണ്" എന്ന പ്രമേയത്തിൽ അധ്യാപക ദിനത്തിൽ എസ്.കെ.എസ്.എസ് എഫ്. സംസ്ഥാനനത്തെ എല്ലാ ശാഖകളിലും നടത്തിയ ഗുരുവിനോടൊപ്പം  പരിപാടിയുടെ ഭാഗമായി ശാഖപരിധിയിലെ മുതിർന്ന അധ്യാപകരെ ആദരിക്കൽ ചടങ്ങിൽ മൊഗ്രാലിലെ അധ്യാപകന്മാരെ എസ്.കെ.എസ്.എസ്.എഫ്. മൊഗ്രാൽ ടൌൺ ശാഖ ആദരിച്ചു.

മൂന്നു പതിനറ്റാണ്ടുകാലം മൊഗ്രാൽ സ്കൂളിൽ വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു കൊടുത്ത മൊഗ്രാൽ'ക്കാരുടെ സ്വന്തം മാഹിൻ മാഷിനെയും, രണ്ടു പതിറ്റാണ്ടുകാലം എവർഷൈൻ എഡ്യൂക്കേഷൻ സെന്ററിലൂടെ മൊഗ്രാലിലെ വിദ്യാർത്ഥികളെ അറിവിന്റെ പടവുകൾ പിടിച്ചു കയറ്റിയ ജോസഫ് പി തോമസ് മാസ്റ്ററേയും ശാഖ ഭാരവാഹികൾ മൊമെന്റോ നൽകി ആദരിച്ചു.