മൊഗ്രാൽ സ്‌കൂളിൽ പ്രതിഭാപരീക്ഷ നാളെമൊഗ്രാൽ : അക്കാദമിക പ്രതിഭകളെ കണ്ടെത്താനും അവർക്ക് മത്സരപ്പരീക്ഷകൾക്കും മറ്റും അധികപ്രോത്സാഹനം നൽകുന്നതിനും ലക്ഷ്യം വെച്ച് നടത്തുന്ന പ്രതിഭാപരീക്ഷ നാളെ 9.30 ന് നടക്കും. 

എൽപി വിഭാഗത്തിലെ 3,4 ക്ലാസുകളിലെയും യുപി വിഭാഗത്തിലെ 6,7 ക്ലാസുകളിലെയും കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ സ്വീകരിച്ചിട്ടാണ് കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തുക. 

മലയാളം, ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിലായി രണ്ട് മണിക്കൂർ നീളുന്ന മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് തയ്യാറാക്കിയിട്ടുള്ളത്. 

മികച്ച പ്രതിഭകൾക്ക് സ്‌കൂൾ വക ഉപഹാരം നൽകും.