കൊപ്പളം അണ്ടർ പാസ്സേജ് വിഷയത്തിലെ അനിശ്ചിതത്വം; പ്രദേശവാസികൾ എംപിയെ കണ്ടു


മൊഗ്രാൽ. കൊപ്പളം അണ്ടർ പാസേജ് വിഷയത്തിൽ അനിശ്ചിതത്വം തുടരുന്നതിൽ പ്രദേശവാസികൾ പ്രതിഷേധം ഉയർത്തുന്നതിനിടെ നാട്ടുകാരും, സന്നദ്ധ സംഘടനാ പ്രവർത്തകരും രാജ്മോഹൻ ഉണ്ണിത്താൻ എം പി യെ കണ്ടുചർച്ച നടത്തി. 

കാര്യങ്ങളൊക്കെ കേട്ടറിഞ്ഞ എംപി ഇതേ വിഷയവുമായി ബന്ധപ്പെട്ട് റെയിൽവേ ഡിവിഷണൽ മാനേജരുമായി സംസാരിക്കാൻ പാലക്കാട്ടേക്ക് തിരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറുമായി സംസാരിക്കുകയും ഈ സാമ്പത്തികവർഷം അവസാനിക്കുന്നതിന് മുമ്പുതന്നെ അണ്ടർ പാസേജ് യാഥാർഥ്യമാകുമെന്ന് നാട്ടുകാരെ അറിയിച്ചു. അതിനിടെ അണ്ടർ പാസ്സേജിന്റെ ടെൻഡർ നടപടികൾ 10 ദിവസത്തിനകം ഉണ്ടാകുമെന്ന് ഏജീസ് ബഷീറും വ്യക്തമാക്കി.

പി മുഹമ്മദ് നിസാർ പെർവാഡ്, പി എ ആസിഫ്, നാസിർ മൊഗ്രാൽ, റിയാസ് മൊഗ്രാൽ, മുഹമ്മദ്‌ അബ്‌കോ, മജീദ് റെഡ് ബുൾ എന്നിവരാണ് എം പി യെ വസതിയിൽ ചെന്ന് കണ്ടു ചർച്ച നടത്തിയത്.