മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന് കീഴിൽ ഇനി ക്രിക്കറ്റ് ടീമും


മൊഗ്രാൽ : നൂറു വർഷത്തിലേറെ പഴക്കമുള്ള മൊഗ്രാൽ സ്പോർട്സ് ക്ലബിന് (എം എസ് സി ) കീഴിൽ ഇനി ക്രിക്കറ്റ് ടീമും ഉണ്ടാകും. എം എസ് സി ക്രിക്കറ്റേഴ്‌സ് ടീം എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

.എം എസ് സി ക്രിക്കറ്റേഴ്സ് ടീമിന്ടെ 'ബ്രോഷർ' മൊഗ്രാൽ സ്പോർട്സ് ക്ലബ് പ്രസിഡൻറ് അൻവർ അഹ്മദ് ക്രിക്കറ്റ് ടീം മാനേജർ സിദ്ദിഖ് കെ വി ക്യാപ്റ്റൻ സെമീർ ജീമു എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. 

ചടങ്ങിൽ സജ്ജാത്, യൂസുഫ് മിലാനോ, സാജു മിലാനോ, എം എസ് അഷ്‌റഫ്‌,റിയാസ് കടവത്ത്, ജാബിർ പേരാൽ, ഹസൈൻ തുടങ്ങിയവർ സംബന്ധിച്ചു. ക്രിക്കറ്റ് ടീം മനേജർ ആയി സിദ്ധീഖ് (സ്ട്രീക്ക്)നെയും ക്യാപ്റ്റനായി സമീർ ജീമു വിനെയും തെരെഞ്ഞെടുത്തു.

ഫോട്ടോ : മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിൻന്ടെ കീഴിൽ രൂപീകൃതമായ ക്രിക്കറ്റ് ടീമിൻന്ടെ ബ്രോഷർ മൊഗ്രാൽ സ്പോർട്സ് ക്ലബ് പ്രസിഡണ്ട്‌ അൻവർ അഹമ്മദ് പ്രകാശനം ചെയ്യുന്നു.