മൊഗ്രാൽ കുട്ടിയo വളപ്പിൽ ഇനി 'മിനിമാസ്റ്റ് ' വെളിച്ചം


മൊഗ്രാൽ. മൊഗ്രാൽ കുട്ടിയം വളപ്പ് പ്രദേശം ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്. കുമ്പള ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് സ്ഥിതിചെയ്യുന്ന കുട്ടി യം വളപ്പിൽ 2019- 20ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്.

പ്രദേശവാസികൾ കുറേക്കാലമായി തെരുവ് വിളക്കുകളില്ലാതെ ദുരിതത്തിലായിരുന്നുന്നു. അതുകൊണ്ടുതന്നെ ലൈറ്റ് സ്ഥാപിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ക്ലബ് പ്രവർത്തകരും, പ്രദേശവാസികളും രംഗത്തുവരികയും വാർഡ് മെമ്പർ ആയിഷ- മുഹമ്മദ് അബ്‌കോയെ അഭിനന്ദിക്കുകയും ചെയ്തു.

മിനിമാസ്റ്റ് ലൈറ്റിന്ടെ സ്വിച്ച് ഓൺ കർമ്മം കുമ്പള ഗ്രാമ പഞ്ചായത്ത് വികസന സമിതി അധ്യക്ഷൻ ബി എൻ മുഹമ്മദലി നിർവഹിച്ചു. വാർഡ് മെമ്പർ ആയിഷ- മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. ഷെരീഫ് ദിനാർ, ഹാരിസ് ബഗ്ദാദ്, സൈനുദ്ദീൻ കുട്ടിയ കുട്ടിയo വളപ്പ്,ഫാറൂഖ്, ജംഷാദ്,അലി ചളിയങ്കോട്, എഫ്‌സികെ ക്ലബ്ബംഗങ്ങൾ, ബിലാൽ മസ്ജിദ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. മുഹമ്മദ് അബ്കോ സ്വാഗതം പറഞ്ഞു.