മൊഗ്രാൽ സ്‌കൂളിൽ അധ്യാപകർക്കായി ഏകദിന ശിൽപ്പശാലമൊഗ്രാൽ : സംസ്ഥാന തലത്തിൽ റിസോഴ്‌സ് ടീം, പാഠപുസ്തക കമ്മിറ്റി എന്നിവയിലെ അംഗവും പ്രശസ്ത ട്രെയ്നറുമായ എം. കുഞ്ഞബ്ദുള്ള മാസ്റ്ററുടെ നേതൃത്വത്തിൽ മൊഗ്രാൽ സ്‌കൂളിലെ അധ്യാപകർക്കായി ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. 

ശനിയാഴ്‌ച്ച 21-09-2019 രാവിലെ പത്തുമണി മുതൽ മൊഗ്രാൽ സ്‌കൂളിൽ വെച്ച് ഗണിതശാസ്ത്രത്തിന് ഊന്നൽ നൽകി സംഘടിപ്പിക്കുന്ന ശിൽപ്പശാല ജില്ലാവിദ്യാഭ്യാസ ഓഫീസർ എൻ. നന്ദികേശൻ ഉദ്ഘാടനം ചെയ്യും.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി
മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട ജി വി എച്ച് എസ് എസ് മൊഗ്രാൽ ഭൗതിക സാഹചര്യത്തിലും അക്കാദമികനിലവാരത്തിലും സർഗ്ഗവാസനകളുടെ 
പരിപോഷണത്തിലും കായികമികവിലുമെല്ലാം പരിവർത്തനത്തിന്   തയ്യാറെടുക്കുകയാണ്.