കാരംസ് ടൂർണ്ണമെൻറ്:മുംബൈ സലീം ഉപ്പള ടീം ജേതാക്കൾ


മൊഗ്രാൽ. മൊഗ്രാൽ മാസ്റ്റർ കിംഗ് ക്ലബ്‌ സംഘടിപ്പിച്ച ബ്ലോക്ക് തല ഡബിൾസ് കാരംസ് ടൂർണമെന്റിൽ മുംബൈ സലീം ഉപ്പള ടീം ജേതാക്കളായി. ജനപങ്കാളിത്തം കൊണ്ടും ആവേശം കൊണ്ടും ശ്രദ്ധേയമായ ഫൈനൽ മത്സരത്തിൽമൊഗ്രാൽ എസ് കെ ഖാദർ ടീമിനെയാണ് പരാജയപ്പെടുത്തിയത്. ടൂർണമെൻറ് 12 ഓളം ടീമുകൾ പങ്കെടുത്തു.

വിജയികൾക്ക് സിദ്ദീഖ് അബ്‌കോ, ഇബ്രാഹിം ഷാ, സെയ്ഫുദ്ദീൻ ബാർകോഡ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു. പി വി അൻവർ, ടിപി അനീസ്, കബീർ അബ്‌കോ, എസ്കെ ഷറഫുദ്ദീൻ, റിയാസ് എസ് കെ എന്നിവർ കളികൾ നിയന്ത്രിച്ചു. വ്യവസായ പ്രമുഖൻ എം എ ഹമീദ് സ്പീക്ക്,കെ അബ്ദുറഹ്മാൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.കാദർ ലിബാസ്, പിഎം മുഹമ്മദ്, സിദ്ദീഖ്കെ വി, എന്നിവർ സംബന്ധിച്ചു.