ദേശീയ പാതയിലെ 'തോട്' നികത്തി യൂത്ത് ലീഗ്


മൊഗ്രാൽ പുത്തൂർ : തോടായി മാറിയ ദേശീയ പാതയിലെ കുഴികൾ നികത്തി മുസ്ലിം യൂത്ത് ലീഗ് പ്രവ്ർത്തകർ ,കടവത്ത് - ജൻക്ഷൻ മുതൽ ഗസ്റ്റ് ഹൗസ് വരെ റോഡെല്ലാം തകർന്ന് യാത്രാ ദുരിതം നേരിട്ടിരുന്നു. നിരവധി വാഹനങ്ങളാന്ന് നിത്യവും കുഴിയിൽ വീഴുന്നത്.കഴിഞ്ഞ ദിവസം രാവിലെ ആംബുലൻസും സ്ക്കൂൾ ബസ്സും ടാങ്കർ ലോറിയും കുഴിയിൽ കുടുങ്ങി മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടിരുന്നു. ബസ്സുകൾ സമയം വൈകുന്നത് മൂലം വിദ്യാർത്ഥികളെ കയറ്റാതെയും പോയിരുന്നു.

ഇതിനെ തുടർന്നാന്ന് 15-ാം വാർഡ് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ സഹായത്തോടെ കുഴി നികത്താനിറങ്ങിയത്.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മുജീബ് കമ്പാർ ഉൽഘാടനം ചെയ്തു

.സി .പി അബ്ദുല്ല.ഡി.എം നൗഫൽ ,ഹനീഫ് മടിക്കേരി, അസീർ, മൊയ്തീൻ കൊടിയമ്മ, ഫൈസൽ കടവത്ത്, മുഹമ്മദ് മൂല, മുത്തലിബ്, യാസർ, അമീർ പഞ്ചിക്കൽ, അബ്ദുല്ല ,സാമൂഹ്യ പ്രവർത്തകൻ മാഹിൻ കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു.