ഫൈബർ തോണി മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായി


കാസറഗോഡ് : കീഴൂർ കടപ്പുറത്ത് നിന്ന് മത്സ്യ ബന്ധനത്തിന് 'പോയ തോണി മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായി. കീഴൂർ കടപ്പുറത്തെ ദാസ(57)നെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. 10 പേരാണ് തോണിയിലുണ്ടായിരുന്നതെന്നാണ് വിവരം. വിവരമറിഞ്ഞെത്തിയ ബേക്കൽ പോലീസും തീരദേശ പോലീസും നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.