മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്; എം സി ഖമറുദ്ദീനെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീന്‍ ലീഗ് സ്ഥാനാര്‍ഥിയായേക്കും
മഞ്ചേശ്വരം: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീനെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. ഇന്നലെ മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്‌ലിം ലീഗ് നേതാക്കളുടെയും ജില്ലാ ലീഗ് ഭാരവാഹികളുടെയും അഭിപ്രായങ്ങൾ കേട്ടതിന് ശേഷം ചേർന്ന സംസ്ഥാന ഉന്നതാതികര സമിതി യോഗം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. 
നിലവിൽ യു.ഡി.എഫ് ജില്ലാ ചെയർമാനായ ഖമറുദ്ധീൻ എം.എസ്.എഫിന്റെയും യൂത്ത് ലീഗിന്റെയും ജില്ലാ സംസ്ഥാന ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്.