മഞ്ചേശ്വരത്ത് ബി ജെ പി തിരഞ്ഞെടുപ്പ് കൺവെൻഷനിടെ മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം കുമ്പള പ്രസ്ഫോറം അപലപിച്ചു


കാസർകോട്: മഞ്ചേശ്വരത്ത് ബി. ജെ. പി സ്ഥാനാർത്ഥിയായി രവീശ തന്ത്രിയെ പ്രഖ്യാപിച്ചതോടെ വാർത്ത റിപ്പോർട്ടുചെയ്യാൻ പോയ ഏഷ്യാനെറ്റ്‌ ന്യൂസ്‌ വാർത്താ സംഘത്തിനുനേരെ ഹൊസങ്കടിയിൽ ഉണ്ടായ ആക്രമണത്തിൽ കുമ്പള പ്രസ്സ് ഫോറം അപലപിച്ചു. റിപ്പോർട്ടർ മുജീബ് ചെറിയാംപുറം, ക്യാമറാമാനും പത്രപ്രവർത്തക യൂണിയൻ ജില്ലാ ട്രഷററുമായ സുനിൽ കുമാറിനെയുമാണ്‌ ഒരു സംഘം ബിജെപി പ്രവർത്തകർ ആക്രമിച്ചത്‌. സുനിൽ കുമാറിനെ വളഞ്ഞുവച്ച് മർദിക്കുകയും മുജീബിനെ ഭീഷണിപ്പെടുത്തി ഓടിക്കുകയുമായിരുന്നു. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കുമ്പള പ്രസ്സ് ഫോറം പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സുരക്ഷിതമായ മാധ്യമ പ്രവർത്തനത്തിന് സാഹചര്യമൊരുക്കണമെന്നും കുമ്പള പ്രസ്സ് ഫോറം പ്രസിഡന്റ് സുരേന്ദ്രൻ ചീമേനി സെക്രട്ടറി അബ്ദുല്ല കുമ്പള എന്നിവർ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.