ഉപതെരെഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് പത്രിക സമർപ്പിച്ചത് 13 പേർ; സൂക്ഷമ പരിശോധന നാളെ രാവിലെ 11മുതല്‍


കാസര്‍കോട്:  മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതെരഞ്ഞടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി. 13പേര്‍ 18 സെറ്റ് പത്രികളാണ് സമര്‍പ്പിച്ചത്. എം. അബ്ബാസ് (ഐയുഎംഎല്‍), എം.സി ഖമറുദ്ദീന്‍ (ഐ.യു.എം.എല്‍) (രണ്ട് സെറ്റ് പത്രികകള്‍), രവി തന്ത്രി (ബി.ജെ.പി) (രണ്ട് സെറ്റ്), പി. രഘുദേവന്‍ (സിപിഎം, രണ്ട് സെറ്റ്), എം. ശങ്കർ റായി (സിപിഎം, രണ്ട് സെറ്റ്), സതീഷ്ചന്ദ്ര ഭണ്ഡാരി (ബി.ജെ.പി), ഗോവിന്ദന്‍ ബി. (അബേദ്കര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ), കെ. അബ്ദുള്ള (സ്വതന്ത്രന്‍, രണ്ട് സെറ്റ്), എ.കെ.എം അഷ്‌റഫ് (സ്വതന്ത്രന്‍), എം.സി ഖമറുദ്ദീന്‍ (സ്വതന്ത്രന്‍), ഐ. ജോണ്‍ ഡിസൂസ (സ്വതന്ത്രന്‍), ഡോ. കെ. പത്മരാജന്‍ (സ്വതന്ത്രന്‍), ബി. രാജേഷ് (സ്വതന്ത്രന്‍) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.

നാമനിര്‍ദേശ പത്രിക നല്‍കിയ സ്ഥാനാര്‍ത്ഥികളുടെ പത്രികളുടെ സൂക്ഷമ പരിശോധന നാളെ രാവിലെ 11മുതല്‍ റിട്ടേണിംഗ് ഓഫീസറായ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) എന്‍. പ്രേമചന്ദ്രന്റെ സാന്നിധ്യത്തില്‍ കലക്ടറേറ്റിലെ ഓഫീസില്‍ നടത്തും.