
ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും കാസര്‍കോട് മണ്ഡലത്തില്‍ മത്സരിച്ചുതോറ്റ രവീശ തന്ത്രിക്ക് ഇത് മൂന്നാം ഊഴമാണ്. ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയുള്ള മഞ്ചേശ്വരം മണ്ഡലത്തില്‍ ഭാഷാ ന്യനപക്ഷങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനമുള്ള ശങ്കര്‍ റൈയെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത് ബിജെപിക്ക് തലവേദനായായിരുന്നു.
കോന്നിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് മത്സരിക്കും. അരൂരില്‍ പ്രകാശ് ബാബുവും എറണാകുളത്ത് സി ജി രാജഗോപാലും വട്ടിയൂര്‍ക്കാവില്‍ അവസാനനിമിഷം വരെ ഉയര്‍ന്നുകേട്ട കുമ്മനം രാജശേഖരന്റെ പേര് വെട്ടി എസ് സുരേഷിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് സുരേഷ്.