മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പ്രവർത്തനങ്ങളുടെ ചുമതല പി.കെ കുഞ്ഞാലികുട്ടിക്ക്


Image result for kunhalikuttyമഞ്ചേശ്വരം : മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പ്രവർത്തനങ്ങളുടെ ചുമതല മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടിക്കായിരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. എ മജീദിന്റെ നേതൃത്വത്തിൽ എം. എൽ. എമാരും സംസ്ഥാന നേതാക്കളും മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും തങ്ങൾ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം സ്ഥാനാർത്ഥിയെ ഔദ്യോഗികമായി ആദ്യം പ്രഖ്യാപിച്ചത് മുസ്‌ലിം ലീഗാണ്. ഉപതെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് യു. ഡി. എഫ് നല്ല വിജയം നേടുമെന്ന് സ്ഥാനാർത്ഥി എം. സി ഖമറുദ്ധീൻ പറഞ്ഞു.