മഞ്ചേശ്വരം ആരാധനാലയത്തിന് നേരെ അക്രമം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മിഷന്‍മഞ്ചേശ്വരം : മഞ്ചേശ്വരം ലേഡി ഓഫ് മേഴ്സി ആരാധനാലയത്തിന് നേരെ ആഗസ്റ്റ് 19 ന് പുലർച്ചെ നടന്ന ആക്രമണത്തിൽ കുറ്റക്കാരെ പിടികൂടാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ പോലീസ് മേധാവിയും, ജില്ലാ കലക്ടറും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം വിശദമായ റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം ഡോ. കെ. മോഹൻ കുമാർ ആവശ്യപ്പെട്ടു. സമൂഹത്തിന്റെ മതനിരപേക്ഷത തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ മനുഷ്യാവകാശ ലംഘനമായി മാറുമെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. കേസ് ഒക്ടോബർ 10ന് കാസർകോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.