മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓണാഘോഷം നടത്തി


മഞ്ചേശ്വരം: ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രേമോഷൻ കൗൺസിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമത ദിവാക്കർ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. എട്ട് പഞ്ചായത്തുകളുടെ അത്ത പൂക്കള മത്സരത്തിൽ മഞ്ചേശ്വരം ഒന്നും പൈവളിഗെ രണ്ടാം സ്ഥാനവും നേടി. കന്നട ചലചിത്ര താരം രഘു ഭട്ട്, സ്ഥിരം സമിതി അധ്യക്ഷൻമാരായ മുഹമ്മദ് മുസ്തഫ, ഫാത്തിമത്ത് സുഹറ, അംഗങ്ങളായ സാഹിറ ബാനു, സവിത ബാലിക, ജയാനന്ദ, പ്രസാദ് റൈ, മിസ്ബാന, പഞ്ചായത്തു പ്രസിഡന്റുമാരായ അബ്ദുൽ അസീസ്, ഷാഹുൽ ഹമീദ്ബന്തിയോട്, സംഷാദ് ഷുക്കൂർ, അബ്ദുൽ മജീദ്, ശാരദ വൈ, ഭാരതി ജെ.ഷെട്ടി, അരുണ സംസാരിച്ചു.