
മഞ്ചേശ്വരം : മഞ്ചേശ്വരത്ത് ബി. ജെ. പി സ്ഥാനാർത്ഥിയായി രവീശ തന്ത്രിയെ പ്രഖ്യാപിച്ചതോടെ കാസർകോട് ബിജെപിയിൽ പൊട്ടിത്തെറി. മണ്ഡലത്തിനു പുറത്തു നിന്നുള്ള ആൾക്ക് സീറ്റ് നൽകിയതിനെ ചൊല്ലിയാണ് സംഘർഷം. സ്ഥാനർത്ഥിയും ജില്ലാ നേതാക്കളും മാധ്യമ പ്രവർത്തകരെ കണ്ട ശേഷം നടന്ന മഞ്ചേശ്വരം പഞ്ചായത്തു കൺവെൻഷനിൽ തർക്കവും സംഘർഷവും ഉണ്ടായത്. കുമ്പളയിൽ ചേര്‍ന്ന നിയോജക മണ്ഡലം കമ്മറ്റിയില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എല്‍ ഗണേഷിന്റെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. രവീശതന്ത്രിയെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ മണ്ഡലത്തിലെ വിജയപ്രതീക്ഷ അസ്തമിച്ചുവെന്നാണ് ഒരു വിഭാഗം പറയുന്നത്. സ്ഥാനാർഥിയെ ചൊല്ലിയുള്ള പ്രതിഷേധം പരസ്യമായതോടെ ബി. ജെ. പി നേതാക്കൾ കടുത്ത സമ്മർദത്തിലായി. താഴെക്കിടയിൽ പ്രവർത്തന പരിചയം ഇല്ലാത്ത ഒരാളെ ഇറക്കുമതി സ്ഥാനാർഥി ആക്കുന്നതിലാണ് ബിജെപി പ്രവർത്തകർക്ക് അമർഷം. വിജയ സാധ്യത കൂടിയ മണ്ഡലത്തിൽ താരതമ്യേന വിജയ സാധ്യത ഇല്ലാത്ത ഒരാളെ നിർത്തിയതിലും പ്രവർത്തകർക്കിടയിൽ പ്രതിഷേധനത്തിന് കാരണമായിട്ടുണ്ട്.