മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് ഇടതുപക്ഷ സ്ഥാനാർഥിയായി സി എച്ച് കുഞ്ഞമ്പു എം സി ഖമറുദ്ദീൻ ലീഗ് സ്ഥാനാർഥിയായേക്കുംകാസര്‍കോട് : മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എം എല്‍ എയും സി പി എം നേതാവുമായ സി എച്ച് കുഞ്ഞമ്പു എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാകും. എം.സി ഖമറുദ്ദീന്‍ ലീഗ് സ്ഥാനാര്‍ഥിയായകനാണ് സാധ്യത. എന്നാൽ  സിപി എം ജില്ലാ സെക്രട്ടറിയേറ്റില്‍ കുഞ്ഞമ്പുവിന്റെ പേരുമാത്രമാണ് പാര്‍ട്ടി നേതൃത്വം അവതരിപ്പിച്ചത്.

നിലവില്‍ കാസർഗോഡ് ജില്ലാ പ്രസിഡന്‍റാണ് എം.സി ഖമറുദീൻ. പാണക്കാട് നടന്ന ചര്‍ച്ചയിലാണ് ഖമറുദ്ദീന്‍റെ സ്ഥാനാര്‍ഥിത്വം തീരുമാനമായത്.അതേസമയം മഞ്ചേശ്വരത്ത് ലീഗും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മഞ്ചേശ്വരത്ത് ബി.ജെ.പിയാണ് മുഖ്യ എതിരാളിയെന്നും സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി.പി.എം മതേതര ശക്തികളെ പിന്തുണക്കണം, സ്ഥാനാർഥി നിർണയത്തിൽ പാർട്ടിയിൽ തർക്കമുണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ പറഞ്ഞു.

2006 തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിലെ ചെര്‍ക്കളം അബ്ദുല്ലയെ തോല്‍പിച്ച് മഞ്ചേശ്വരം സീറ്റില്‍ കുഞ്ഞമ്പു അട്ടിമറി വിജയം നേടിയിരുന്നു. സി പി എം സംസ്ഥാന സമിതിയംഗമായ കുഞ്ഞമ്പു കെ റ്റി ഡി സി മെമ്പറുമാണ്. അഡ്വ. കെ ശ്രീകാന്ത് ബി ജെ പി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചനയുണ്ട്.