ഓണചന്തയുടെ മഞ്ചേശ്വരം താലൂക്ക്തല ഉദ്ഘാടനം പെർമുദെയിൽ വെച്ച് നടന്നു

അംഗടിമുഗർ :   ഓണ കാലയളവിൽ പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ സഹകരണ വകുപ്പ് കൺസ്യൂമർ ഫെഡറേഷന്റെ സഹകരണത്തോടെ സഹകരണ സംഘങ്ങൾ മുഖാന്തരം നടപ്പിലാക്കുന്ന ഓണചന്തയുടെ മഞ്ചേശ്വരം താലൂക്ക്തല ഉദ്ഘാടനം അംഗടിമൊഗർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പെർമുദെയിൽ വെച്ച് നടന്നു. പരിപാടി മഞ്ചേശ്വരം അസിസ്റ്റന്റ് രജിസ്ട്രാർ (ജ) ശ്രീ.രാജഗോപാലൻ.കെ ഉദ്ഘാടനം നിർവ്വഹിച്ചു.അംഗടിമുഗർ എസ്.സി.ബി പ്രസിഡന്റ് ഹസനുൽ ബന്ന അധ്യക്ഷത വഹിച്ചു. പൈവളിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി ഭാരതി ജെ. ഷെട്ടി ആദ്യവില്പ്ന നടത്തി.ജനപ്രതിനിധികളായ പി.ബി മുഹമ്മദ്,ശാന്തി.വൈ,അമീർ.എം.കെ,ഡി.സുബ്ബണ്ണ ആൾവ്വ, യൂണിറ്റ് ഇൻസ്പെക്ടർമാരായ സുനിൽ കുമാർ.വി,സതീഷ്, പൈവളിഗെ എസ്.സി.ബി പ്രസിഡന്റ് കെ.ശ്രിധര ഹൊള്ള എന്നിവർ സംസാരിച്ചു.അംഗടിമുഗർ എസ്.സി.ബി സെക്രട്ടറി വിട്ടൽ റൈ.എം സ്വാഗതവും,വൈസ് പ്രസിഡന്റ് റാമ ഭട്ട് നന്ദിയും പറഞ്ഞു.