മംഗളൂരുവിലെ പനേമംഗലൂരില്‍ അനധികൃത വീടുകള്‍ പൊളിച്ചുമാറ്റി


മംഗളൂരു: മംഗളൂരുവിലെ പാനേമംഗലൂരിൽ 14 അനധികൃത വീടുകൾ പൊളിച്ചുമാറ്റി. അസിസ്റ്റന്റ് കമ്മീഷണർ രവിചന്ദ്ര നായക്കിന്റെ നിർദേശപ്രകാരം താലൂക്ക് ഭരണകൂടം പാനേമംഗളൂരുവിലെ നേത്രാവതി നദിക്ക് സമീപം ഹോബലിയിൽ നിർമിച്ച 14 അനധികൃത വീടുകൾ ഒഴിപ്പിച്ച് പൊളിച്ചുമാറ്റാൻ തുടങ്ങിയത്. രണ്ട് ഏക്കർ സ്ഥലത്ത് അനധികൃതമായി നിർമ്മിച്ച14 വീടുകൾ ഒഴിപ്പിച്ച് പൊളിച്ചുനീക്കാനുള്ള ശ്രമം തഹസിൽദാർ രശ്മിയുടെയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ചീഫ് ഓഫീസർ രേഖ ഷെട്ടിയുടെയും നേതൃത്വത്തിലുള്ള മുനിസിപ്പൽ ഉദ്യോഗസ്ഥരും മുൻകൈ എടുത്താണ് പൊളിച്ചു മാറ്റാന്‍ തുടങ്ങിയത്. കനത്ത പോലീസ് സുരക്ഷയിലാണ് ഒഴിപ്പിക്കലും പൊളിച്ചുമാറ്റലും നടത്തിയത്. ജെ. സി. ബി യുടെ സഹായത്തോടെയാണ് വീടുകൾ പൊളിച്ചു മാറ്റിയത്. റിപ്പോർട്ടുകൾ അനുസരിച്ച് ഭൂമി വാസയോഗ്യമല്ലെന്നും പ്രകൃതിദുരന്തങ്ങൾ ബാധിക്കപെടാൻ സാധ്യതകളേറെയുള്ള സ്ഥലമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അനധികൃത താമസക്കാർക്ക് 2017 മുതൽ അധികൃതർ നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും അവരിൽ നിന്ന് അനുകൂല പ്രതികരണമൊന്നും ലഭിച്ചില്ല. ഈ മാസം ആദ്യം അന്തിമ നോട്ടീസ് നൽകിയിരുന്നു, ഇത് ജീവനക്കാർ അവഗണിക്കുകയും ചെയ്തതിനാലാണ് വീടുകൾ ഒഴിപ്പിക്കാനും പൊളിക്കാനും ഉദ്യോഗസ്ഥർ പ്രേരിതരായത്