മംഗളൂരുവില്‍ ഓട്ടോറിക്ഷ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു


മംഗളുരു : മംഗളൂരുവില്‍ ഓട്ടോറിക്ഷ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. മംഗളൂരു താലൂക്കിലെ നരിംഗന സ്വദേശിയായ അബ്ബാസാ(53)ണ് മരിച്ചത്. ഹിന്ദുസ്ഥാൻ പെട്രോൾ ബങ്കിന് സമീപം ബുധനാഴ്ച രാത്രിയോടെയാണ് അപകടം. ഭക്ഷണം കഴിക്കാൻ വാഹനം നിർത്തി റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. ഉടൻ തന്നെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടബ പോലീസ് കേസെടുത്തു.