ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻഡ് സുപർവൈസേഴ്സ് ഫെഡറേഷൻ ഉപ്പള യൂണിറ്റിന് പുതിയ ഭാരവാഹികളായി


ഉപ്പള: ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻഡ് സുപർവൈസേഴ്സ് ഫെഡറേഷൻ ഉപ്പള യൂണിറ്റിന് പുതിയ ഭാരവാഹികളായി. ഉപ്പള വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യൂണിറ്റ്‌ സംഗമത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. മുതിർന്ന എഞ്ചിനീയർ ഹമീദ് ഹൊസങ്കടിയെ ചടങ്ങിൽ ആദരിച്ചു. അഷ്റഫ് മുട്ടം അധ്യക്ഷത വഹിച്ചു.


പുതിയ ഭാരവാഹികൾ, പ്രസിഡണ്ടായി മുഹമ്മദ് ആസിഫിനേയും, ജനറൽ സെക്രട്ടറിയായി ജഗദീഷിനേയും, ട്രഷററായി സ്രീനിവാസപൈയെയും തിരഞ്ഞെടുത്തു. അബ്ദുൽ സമദ്, മുഹമ്മദ് സിറാജ് (വൈസ് പ്രസിഡണ്ടുമാർ), മുസ്തഫ, ദീപരാജ് (ജോയിന്റ് സെക്രട്ടറിമാർ), വർക്കിങ്ങ് കമ്മിറ്റി അംഗങ്ങൾ: അഷ്റഫ് മുട്ടം, രമേഷ് കെസി, നൗഫൽ, അബ്ദുൽ സമദ് കെ, സ്വസ്തിക്, മുഹമ്മദ് റീനാസ്, അബ്ദുല്ലക്കുഞ്ഞി എൻ ബി, സൈനുൽ ആരിഫ് തുടങ്ങിയവർ.