യുവമോർച്ച യുവജന പ്രക്ഷോഭയാത്ര ഒക്ടോബർ 9 ന് കുമ്പളയിൽ നിന്നു തുടങ്ങും


കുമ്പള : യുവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ. പ്രകാശ് ബാബു നയിക്കുന്ന യുവജന പ്രക്ഷോഭയാത്ര ഒക്ടോബർ 9 ന് കുമ്പളയിൽ നിന്നു തുടങ്ങും.10 വർഷത്തെ പി എസ് സി നിയമനങ്ങൾ സി ബി ഐ അന്വേഷിക്കുക, മുഴുവൻ റാങ്ക് ലിസ്റ്റുകളിലും ഉടൻ നിയമനം നടത്തുക, പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 9 മുതൽ 20 വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് യാത്ര. ഉദ്ഘാടന പരിപാടിയുടെ വിജയത്തിനായി കുമ്പള സൂരംബെയിൽ എടനാട് ബാങ്ക് ഹാളിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജേഷ് കൈന്താർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ഇളക്കുഴി, സെക്രട്ടറി അരുൺ, ബി ജെ പി സംസ്ഥാന സമിതി അംഗം സുരേഷ് കുമാർ ഷെട്ടി, രവീശതന്ത്രി കുണ്ടാർ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ സുമിത്ത് രാജ്, ദിലീപ് പള്ളഞ്ചി, സത്യശങ്കര ബട്ട്, മുരളീധർ യാദവ്, സുകുമാർ കുതിരെപ്പാടി സംസാരിച്ചു. യുവമോർച്ച മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ചന്ദ്രകാന്ത് സ്വാഗതവും, കാസർകോട് മണ്ഡലം പ്രസിഡന്റ് ഹരീഷ് ഗോസാഡ നന്ദിയും പറഞ്ഞു.