കുമ്പളയിൽ ടെർമിനൽ സ്റ്റേഷൻ പരിഗണനയിൽ


കുമ്പള : ഉത്തര കേരളത്തിൽ നിന്നു കൂടുതൽ ട്രെയിനുകൾ പുറപ്പെടുന്നതിനു സാധ്യത തേടി കാസർകോട് കുമ്പളയിൽ ടെർമിനൽ സ്റ്റേഷൻ  നിർമാണം ദക്ഷിണ റെയിൽവേയുടെ പരിഗണനയിൽ. കുമ്പളയിൽ ഇതിനാവശ്യമായ സ്ഥലമുണ്ടെന്നാണു വിലയിരുത്തൽ. നിലവിൽ കേരളത്തിലേക്കുള്ള പ്രദാന എക്സ്പ്രസ്സ് ട്രയിനുകൾ മംഗളുരുവിൽ നിന്നാണു പുറപ്പെടുന്നത്. പാലക്കാട് ഡിവിഷനിലെ മംഗളുരുവിൽ നിന്നു കേരളത്തിലേക്കു കൂടുതൽ ട്രെയിനുകൾ ആരംഭിക്കാനാവാത്ത സ്ഥിതിയുമുണ്ട്. കർണാടകയിലെ വിവിധ ഭാഗങ്ങളിലേക്കു കുടുതൽ ട്രെയിനുകൾ മംഗളുരുവിൽ നിന്നു പുറപ്പെടണമെന്ന ആവശ്യവും നിലനിൽക്കുന്നു. കണ്ണൂരിൽ നിന്നു ജനശതാബ്ദി ഉൾപ്പെടെ ഏതാനും ട്രെയിനുകൾ തെക്കൻ കേരളത്തിലേക്ക് ഉണ്ടെങ്കിലും കാസർകോട് ജില്ലയിലെ യാത്രക്കാർക്കു പൂർണ്ണ പ്രയോജനമില്ല. ഈ സാഹചര്യത്തിലാണു  കുമ്പളയിൽ ടെർമിനൽഷൻ പരിഗണിക്കുന്നത്. നിലവിൽ എറണാകുളം ജംക്ഷൻ, തിരുവനന്തപുരം, കൊച്ചുവേളി എന്നിവയാണു കേരളത്തിലെ പ്രധാന ടെർമിനൽ സ്റ്റേഷനുകൾ. ദക്ഷിണ റെയിൽവേ ഇതിനായുള്ള ശുപാർശ താമസിയാതെ ബോർഡിനു സമർപ്പിക്കും