ആവേശമുണർത്തി കുമ്പളയിൽ ഓണാഘോഷം
കുമ്പള. കുമ്പള  മീപ്പിരി  സെൻററിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. രാവിലെ പൂക്കളമൊരുക്കിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. മീപ്പിരി  സെൻറിലെ ഒരു കൂട്ടം  വ്യാപാരികളുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. 

വൈകുന്നേരം കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ആവേശം നിറഞ്ഞ മത്സരത്തിൽ ഫാരിസ് കുമ്പള, മുസാഫലി, അപുളു എന്നിവർ ജേതാക്കളായി. 

വിജയികൾക്ക് ഇബ്രാഹിം ബത്തേരി, പള്ളി കുഞ്ഞി, ഷിബു അരിക്കാടി, എം എ  മൂസ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു, വ്യാപാരികളായ റംഷീദ്, സാബിത്ത്, ഫിറോസ്, ബാഷിർ, ഇർഷാദ്, അൻവർ, റിയാസ്, അൻസാർ, ഫാരിസ്.. മഷ്റൂം, മനാഫ്, ബാത്തി എന്നിവർ നേതൃത്വം നൽകി.