
കുമ്പള: നിരവധി മദ്യക്കടത്തുകേസുകളില് പ്രതിയായ ബംബ്രാണ സ്വദേശിയെ 20 പാക്കറ്റ് കര്‍ണാടക നിര്‍മ്മിത മദ്യവുമായി കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ബംബ്രാണ തിലക് നഗറിലെ സുബോദയ (38) യാണ് അറസ്റ്റിലായത്. മദ്യം വില്ക്കാന് കൊണ്ടുപോകുന്നതിനിടെ ചൂരിത്തടുക്കയില്‍ വെച്ച് ഇന്നലെ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കുമ്പള എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി. മോഹനന്, കെ.കെ ബാലകൃഷ്ണന്, സിവില്‍ ഓഫീസര്‍ പ്രസി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടിച്ചത്.