
കുമ്പള : കുമ്പള അക്കാദമി പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഫുട്ബോള്‍, ക്രിക്കറ്റ്, കബഡി, വോളിബോള്‍ ചാമ്പ്യഷിപ്പ് സംഘടിപ്പിക്കുന്നു. ബദ്റുദ്ദീന്‍ പൊയക്കര സ്മാരക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഏഴ്, എട്ട്, ഒമ്പത് തീയതികളിലായി വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും 13, 14, 15 തീയതികളിലായി കുമ്പള സ്കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ്, കബഡി, വോളിബോള്‍ മത്സരങ്ങളും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അക്കാദമി, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി നടത്തപ്പെടുന്ന ഫുട്ബോള്‍ മത്സരങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും കര്‍ണാടകയില്‍ നിന്നും മികച്ച ടീമുകള്‍ മാറ്റുരയ്ക്കാനെത്തും. അക്കാദമി വിഭാഗത്തില്‍ ദേശീയ സംസ്ഥാന താരങ്ങളുമായി എസ് എ അക്കാദമി കാസറഗോഡ്, ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ ലിഫ അക്കാദമി ട്രിവാന്‍ഡ്രം, എന്‍വിഎം എഫ് എ മെട്ടമ്മല്‍, സില്‍വര്‍സ്റ്റാര്‍ അക്കാദമി തൃക്കരിപ്പൂര്‍ എന്നീ ടീമുകള്‍ ഏറ്റുമുട്ടും. ജൂനിയര്‍ വിഭാഗത്തില്‍ സുബ്രതോ കപ്പ് ചാമ്പ്യന്മാരായ ചേലാമ്പ്ര, ജില്ലയിലെ മികച്ച ടീമുകളിലൊന്നായ ഉദിനൂര്‍ സ്കൂള്‍ ടീം, സൗത്ത് ഐ ലീഗ് താരനിരയുമായി എത്തുന്ന യേനപ്പോയ പ്രീ യൂണിവേഴ്സിറ്റി മംഗളൂരു, ആതിഥേയരായ കുമ്പള അക്കാദമി എന്നിവരും സീനിയര്‍ വിഭാഗത്തില്‍ കണ്ണൂര്‍ സര്‍വകലാശാല ചാമ്പ്യന്മാരായ എസ് എന്‍ കോളേജ് കണ്ണൂര്‍, മലപ്പുറം ഫുട്ബോളിന്റെ ആവേശം വിതറി ഇ എം ഇ എ കോളജേ് കൊണ്ടോട്ടി, കര്‍ണാടക താരനിരയുമായി യേനപ്പോയ യൂണിവേഴ്സിറ്റി മംഗളൂരു, തുടര്‍ച്ചയായി മൂന്ന് തവണ മംഗളൂരു യൂണിവേഴ്സിറ്റി ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയ മറേഡിയന് കോളേജ് ഉള്ളാള്‍ എന്നീ ടീമുകളും കളത്തിലിറങ്ങും.പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ലക്കി ഡ്രോയും നടത്തുന്നുണ്ട്. മാരുതി ആള്ടോ കാറിന് വേണ്ടിയുള്ള ബമ്പര്‍ നെറുക്കെടുപ്പ് 15ന് നടക്കും. വാര്‍ത്താസമ്മേളനത്തില്‍ എ.ബി.ഇബ്രാഹിം ഖലീൽ, ബി.എ.അബ്ദുൽ മജീദ് സംബന്ധിച്ചു.