കൊടിയമ്മ ഹൈസ് സ്കൂളിന് ബസ് സമർപ്പിച്ചുകുമ്പള : പി.ബി അബുൽ റസാഖ് എം.എൽ.എ യുടെ സ്മരണയിൽ കൊടിയമ്മ ഗവ: ഹൈസ്കൂളിന് അനുവദിച്ച സ്കൂൾ ബസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നാണ് ബസ് അനുവദിച്ചത്. പ്രൈമറി വിഭാഗം ഐ.ടി ലാബ് കുമ്പളപഞ്ചായത്ത് പ്രസിഡന്റ് കെ.എൽ പുണ്ടരീകാക്ഷ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഷ്റഫ് കൊടിയമ്മ അധ്യക്ഷനായി. പഞ്ചായത്ത് വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ. കെ ആരിഫ്, പഞ്ചായത്തംഗം അരുണ എം .ആൾവ, എസ്.എം.സി ചെയർമാൻ പി.ബി അബ്ദുൽ കാദർ, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുല്ല ഇച്ചിലംപാടി, മദർ പി. ടി.എ പ്രസിഡന്റ് നജ്മുന്നിസ,   മഞ്ചുനാഥ ആൾവ, ഐ.കെ അബ്ദുല്ല കുഞ്ഞി, മുൻ പഞ്ചായത്തംഗം നസീമ പി എം, ബി.എ റഹ്മാൻ ആരിക്കാടി, പത്മനാഭൻ ബ്ലാത്തൂർ സംസാരിച്ചു.