"കെട്ട്‌ ബീണ് ഇച്ചാ..." കാസറഗോഡ് - തലപ്പാടി റോഡിന്റെ യാഥാർത്ഥ്യം തുറന്ന് കാട്ടിയ വീഡിയോ വൈറലായി
"കെട്ട്‌ ബീണ് ഇച്ചാ..." കാസറഗോഡ് - തലപ്പാടി റോഡിന്റെ യാഥാർത്ഥ്യം തുറന്ന് കാട്ടിയ വീഡിയോ വൈറലായി. കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവാക്കൾ പകർത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഷിറിയ പാലത്തിലെ ബ്ലോക്കിൽ കുരുങ്ങി കിടന്ന ആംബുലൻസിനെ കടത്തി വിടാൻ പെടാപാട് പെടവെ മുമ്പിലുണ്ടായിരുന്ന ലോറിയിൽ കെട്ടി വച്ചിരുന്ന സാധനങ്ങൾ റോഡിൽ വീഴുകയായിരുന്നു. കുഴികൾ താണ്ടി വരുന്ന ചരക്ക് ലോറികളുടേയും, രോഗികളുമായി മംഗളൂറുവിലെ ആശുപത്രികളിലേക്ക് കുതിക്കുന്ന ആംബുലൻസുകളെടെയും, മറ്റു ചെറുതും വലുതുമായ വാഹനങ്ങളുടേയും യഥാർത്ഥ അവസ്ഥ മനസ്സിലാക്കാൻ അധികൃതരും, ജനപ്രതിനിധികളും ഈ കുഞ്ഞു വീഡിയോ ഒന്ന് കണ്ടാൽ മതിയാകും. ആരാണ് പകർത്തിയതെന്നറിയില്ലെങ്കിലും ഈ വീഡിയോ വൻ ജനപ്രീതി നേടിയിരിക്കുകയാണ്.