കാസറഗോഡ് : ഇരുനില വീടിന്റെ നിര്‍മാണ ജോലിക്കിടെ രണ്ടാംനിലയില്‍ നിന്ന് വീണ് ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. വിദ്യാനഗര്‍ പന്നിപ്പാറയിലെ ബെഞ്ചമിന്‍ ക്രാസ്റ്റ(39)യാണ് മരിച്ചത്. പന്നിപ്പാറയില്‍ അബ്ബാസ് പണി കഴിപ്പിച്ചു കൊണ്ടിരിക്കുന്ന ഇരുനില വീടിന്റെ ജോലിക്കിടെ ക്രാസ്റ്റ രണ്ടാം നിലയില്‍ നിന്നും താഴെ വീഴുകയായിരുന്നു. തലക്ക് ഗുരുതരമായ പരുക്കേറ്റ ബെഞ്ചമിനെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. പരേതനായ വില്യം ക്രാസ്റ്റയുടെയും അസസ് ഡിസൂസയുടെയും മകനാണ്. ഭാര്യ റോസ്ന സിസൂസ .മക്കള്‍ ജീസന്‍ ക്രാസ്റ്റ, വെന്സന് ക്രാസ്റ്റ (മഡോണ സ്കൂള്‍ വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍ ജോണ്‍ ക്രാസ്റ്റ, പീറ്റര്‍ ക്രാസ്റ്റ, ഇഗ്നേഷ് ക്രാസ്റ്റ, സ്റ്റാനി ക്രാസ്റ്റ, സെലിന് ക്രാസ്റ്റ, മദ്ദലിന് ക്രാസ്റ്റ, കര്‍മിന ക്രാസ്റ്റ, ഐറിന് ക്രാസ്റ്റ.