അപകടത്തിൽ പെട്ട യുവാക്കളുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയ സംഘം ആശുപത്രി അടിച്ചു തകർത്തു;രണ്ട് പേർ കസ്റ്റഡിയിൽകാസര്‍കോട് : നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിക്ക് നേരെ ഒരു സംഘം വ്യാപകമായി ആക്രമം അഴിച്ച് വിട്ടു. വിവരമറിഞ്ഞെത്തിയ പോലീസ് സംഭവമായി രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഒമ്പതോടെയാണ് സംഭവം. ബൈക്കപകടത്തിൽ പെട്ട് രണ്ട് യുവാക്കൾ ആശുപത്രിയിൽ എത്തിയിരുന്നു. ഇവർക്ക് പിന്നാലെയെത്തിയ സംഘമാണ് ആക്രമം അഴിച്ച് വിട്ടത്. ഡോക്ടറുടെ ക്യാബിൻ മുറിയുടെ ഗ്ലാസും പുറത്ത് വെച്ച ബോർഡുകളും അടിച്ച് തകർത്ത സംഘം ആശുപത്രിയിലെത്തിയ രോഗികളെയും ജീവനക്കാരേയും ഭീഷണിപ്പെടുത്തി അടിച്ചോടിക്കുകയായിരുന്നു. ആക്രമത്തിന് നേതൃത്വം നൽകിയത് നിരവധി കൊലപാതക കേസുകളിലെ പ്രതിയാണെന്ന് അറിയുന്നു. ആശുപത്രിക്ക് മുന്നിൽ തടിച്ച് കുടിയവരെ പോലീസ് വിരട്ടിയോടിച്ചു.