ദേശീയപാതയുടെ തകര്‍ച്ച ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി 24 മണിക്കൂര്‍ നിരാഹാര സമരം നടത്തും

കാസര്‍കോട് : തകര്‍ന്ന ദേശീയപാത നന്നാക്കാന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഈ മാസം 20നു കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി 24 മണിക്കൂര്‍ ഉപവാസ സമരം നടത്തും. 20നു രാവിലെ ഒമ്പതുമണിമുതല്‍ 21നു രാവിലെ ഒമ്പതുമണിവരെയാണ് ഉപവാസ സമരം നടത്തുകയെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

ദേശീയപാതയില്‍ മുഴുവന്‍ കുഴികള്‍ നിറഞ്ഞതിനാല്‍ വാഹനാപകടങ്ങള്‍ പതിവായി മാറിയിരിക്കുകയാണ്. തകര്‍ന്ന ദേശീയപാത നന്നാക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തത് യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്ന് നേതൃത്വം കുറ്റപ്പെടുത്തി.