ദേശീയപാതയുടെ ശോചനീയാവസ്ഥ; യു ഡി എഫ് ഉപരോധം സംഘടിപ്പിച്ചു


കാസർകോട് : തകർന്നു കുണ്ടും കുഴിയുമായ ദേശീയ പാത അടിയന്തിര  അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട്  കാസർകോട് നിയോജകമണ്ഡലം യു ഡി എഫ് കമ്മിറ്റി എൻ.എ. നെല്ലിക്കുന്ന് എം എൽ എ ഉൾപ്പെടെയുള്ള ജന പ്രതിനിധികളുടെ നേതൃത്വത്തിൽ കാസർകോട് ദേശീയപാതാ വിഭാഗം ഓഫീസ് ഉപരോധിച്ചു. ദേശീയപാത അധികൃതർ ജില്ലയോട് കാണിക്കുന്നത് കൊടിയ അനാസ്ഥയാണ്. കാൽനടയാത്ര പോലും അസാധ്യമാക്കുംവിധം തകർന്നു കിടക്കുന്ന ദേശീയപാതയിലൂടെയുള്ള ഗതാഗതം നരകതുല്ല്യമാണ്. ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന ഉറപ്പുകൾ ജലരേഖയായി മാറിയ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടു പോകുന്നതെന്ന് നേതാക്കൾ പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉപരോധം ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ കരുൺ താപ്പ സ്വാഗതം പറഞ്ഞു. ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നിൽ, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹിമാൻ, കെ പി സി സി സെക്രനി കെ. നീലകണ്ഠൻ, ടി.ഇ. അബ്ദുള്ള, അബ്ദുള്ളക്കുഞ്ഞി ചെർക്കള, എം.എച്ച്. ജനാർദനൻ, കരിവെള്ളൂർ വിജയൻ, പി.എം. മുനീർ ഹാജി, അഷ്‌റഫ് എടനീർ, മാഹിൻ കേളോട്ട്, ആർ. ഗംഗാദരൻ, കെ. ഖാലിദ്, സി.ബി. അബ്ദുള്ള ഹാജി, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, പി. അബ്ദുൾ റഹിമാൻ ഹാജി, ഇ. അബൂബക്കർ ഹാജി, ബീഫാത്തിമ ഇബ്രാഹിം, സാഹിന സലീം, സഹീർ ആസിഫ്, എ. അഹമ്മദ് ഹാജി, ആർ.പി. രമേഷ് ബാബു, എം. പുരുഷോത്തമൻ നായർ, പി.ഡി.എ. റഹിമാൻ, കെ.ബി. കുഞ്ഞാമു, ഹനീഫ് ചേരങ്കൈ, ഹാരിസ് ചൂരി, ഖാലിദ് പച്ചക്കാട്, കെ.എ. അബ്ദുള്ളക്കുഞ്ഞി, മുഹമ്മദുകുഞ്ഞി ഹിദായത്ത് നഗർ, കുഞ്ഞി വിദ്യാനഗർ, വട്ടക്കാട് മഹമൂദ്, മുനീർ ബാങ്കോട്, ജി.നാരായണൻ, കെ.പി നാരായണൻ, ഹാരിസ് പട്ള, മൻസൂർ മല്ലത്ത്, എം.എ നജീബ്, നാം ഹനീഫ്, റഫീക്ക്, ജമീല അഹമ്മദ്, കമലാക്ഷ സുവർണ, പി.കെ വിജയൻ, സി.ജി. ടോണി, വിജയൻ കണ്ണീരം, ശശിധരൻ, വിജയകുമാർ പ്രസംഗിച്ചു.