മഞ്ചേശ്വരം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മുൻ യൂത്ത് ലീഗ് നേതാവ് കണ്ണൂർ അബ്ദുള്ള മാസ്റ്ററും രംഗത്ത്


കുമ്പള : ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി കണ്ണൂർ അബ്ദുള്ള മാസ്റ്റർ മത്സരിക്കും.  നാമനിർദേശ പട്ടിക നാളെ നൽകാനാണ് തീരുമാനമെന്ന് കണ്ണൂർ അബ്ദുള്ള മാസ്റ്റർ കുമ്പള വാർത്തയോട് പറഞ്ഞു. 

ചേരൂർ ഐടെഡ് സ്കൂളിൽ 36 വർഷത്തോളം അധ്യാപകനായി സേവനം അനുഷ്ഠിച്ച അബ്ദുല്ല മാസ്റ്റർ  മഞ്ചേശ്വരം മണ്ഡലത്തിൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായി 12 വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്. 

സ്വതന്ത്ര സ്ഥാനാത്ഥികളുടെ സ്വാധീനംമൂലം വോട്ടു ശതമാനത്തിൽ വരുന്ന മാറ്റം മറ്റു പാർട്ടികൾക്ക് വെല്ലിവിളിയായിരിക്കുമെന്നതിൽ സംശയമില്ല.