മംഗളൂരുവിൽ ജ്വല്ലറിയുടെ പിൻ ഭാഗം തുരന്ന് മോഷണം; ഒരു കിലോയോളം സ്വർണ്ണം മോഷ്ടിച്ചു


മംഗളൂരു : മംഗളൂരു കാർ സ്ട്രീറ്റിൽ ജ്വല്ലറിയിൽ മോഷണം. കാർ സ്ട്രീറ്റിലെ ഭവന്തി സ്ട്രീറ്റിലെ അരുണ ജ്വല്ലേഴ്സിൽ മോഷണം.ശനിയാഴ്ച മുതൽ കട അവധിയായിരുന്നതിനാൽ ചൊവ്വാഴ്ചയോടെയാണ് മോഷണം നടന്ന വിവരം പുറത്തറിയുന്നത് . കടയുടെ പിൻഭാഗത്തുകൂടി ദ്വാരമുണ്ടാക്കി മോഷ്ടാക്കൾ അകത്തുകടക്കുകയായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തി. ഒരു കിലോയിൽ കൂടുതൽ സ്വർണം മോഷ്ടിക്കപെട്ടതായാണ് റിപ്പോർട്ട്‌. ഇതുസംബന്ധിച്ച് ബന്ദർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.