ഹൊസങ്കടിയിൽ ബൈക്കുകൾ കൂടിയിടിച്ച് യുവാവ് മരിച്ചു


ഉപ്പള: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്തേക്ക് മീന്‍ ലോറി കയറി ദാരുണാന്ത്യം. കുബണൂർ സ്വാദേശി അബ്ദുൽ റഹ്‌മാൻ -നഫീസ ദമ്പതികളുടെ മകൻ കെ നവാഫാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ഹൊസങ്കടി വാമഞ്ചൂർ ചെക്ക് പോസ്റ്റിനടുത്താണ് സംഭവം.

ഉപ്പളയിൽ നിന്നും മംഗലാപുരം കോളേജിലെക് പോവുകയായിരുന്ന നവാഫിന്റെ ബൈക്കിന് പിന്നിൽ സ്‌കൂട്ടർ ഇടിച്ചതിനെ തുടർന്ന് റോഡിലേക്കു തെറിച്ച് വീഴുകയായിരുന്നു. പിന്നാലെ വന്ന മീൻ ലോറി യുവാവിന്റെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. മൃദദേഹം മംഗൽപ്പാടി താലൂക് ആശുപത്രി മോർച്ചറിയിലേക് മാറ്റി