നീറ്റ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച ഫാത്തിമത്ത് സിയാനയെ ഉപഹാരം നൽകി ആദരിച്ചു


മൊഗ്രാൽ : നീറ്റ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച് കർണാടകയിലെ സുള്ള്യ വെങ്കട്ടരമണ മെഡിക്കൽ കോളേജിൽ സർക്കാർ ക്വാട്ടയിൽ എം.ബി.ബി.എസിന് പ്രവേശനം നേടിയ ഫാത്തിമത്ത് സിയാനയെ മൊഗ്രാൽ എം.എസ്.എഫ് ഉപഹാരം നൽകി ആദരിച്ചു. മൊഗ്രാൽ ലീഗ്‌ഓഫീസിന് സമീപത്തെ എൻ അബ്ദുൽ കാദറിന്റെ മകളാണ് സിയാന. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ ഉപഹാരം സമ്മാനിച്ചു. മഞ്ചേശ്വരം മണ്ഡലം മുസ്ലിംലീഗ് ട്രഷറർ അഷ്‌റഫ് കർള, കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ ടി.എം.സുഹൈബ്, മൊഗ്രാൽ മേഘല യൂത്ത് ലീഗ് പ്രസിണ്ടണ്ട് നിയാസ് മൊഗ്രാൽ, മൊഗ്രാൽ- ദുബൈ ഗ്രീൻ സ്റ്റാർ പ്രസിണ്ടണ്ട് എം.ജി .റഹ്മാൻ, പതിനെട്ടാം വാർഡ് യൂത്ത് ലീഗ് സെക്രടറി നൗഫൽ കൂൾഫോം, വൈസ് പ്രസിണ്ടന്റ് ഹാരിസ് കെ.ടി, ജോയിന്റ് സെക്രട്ടറി നൂഹ് .കെ .കെ, എക്സിക്യുട്ടിവ് മെമ്പർ ശമീർ റോവർസ്, അമീൻ.യു.എം, കുഞ്ഞഹമദ്ഗോവ, യൂനുസ് മൊഗ്രാൽ ഹസൈൻ മൊഗ്രാൽ എന്നിവർ സംബന്ധിച്ചു.

Ad. പുതിയ വീട് നിർമ്മിക്കാനൊരുങ്ങുകയാണോ?
പ്ലാൻ, ത്രീഡി, ഓൺലൈൻ പെർമിറ്റ് തുടങ്ങിയവയ്‌ക്കായി സമീപിക്കൂ...
സ്മാർട്ട് പ്ലാൻ എഞ്ചിനിയേഴ്‌സ്, കുമ്പള. ഫോൺ : 9895436683 or Click here