പൂച്ചക്കാട് ഭൂചലനം പരിഭ്രാന്തരായി നാട്ടുകാർ


കാസറഗോഡ് : മീത്തല്‍ തൊട്ടിയില്‍ 15 ഓളം വീടുകളില്‍ ഭൂചലനം. ചൊവ്വാഴ്ച വൈകുന്നേരം 7.30 മണിയോടടുത്താണ് ഭൂചലനം നേരിട്ടത്. വീടുകളില്‍ അകത്തെ ഡോറുകള്‍ തനിയെ അടയുകയും, ജനല്‍ പാളികള്‍, പാത്രങ്ങള്‍ അടക്കം താഴെ വീഴുകകയും ഉണ്ടായി. വീട്ടുക്കാരൊക്കെ പരിഭ്രാന്തരായി ഓടുകയായിരുന്നു. കുട്ടികള്‍ കൂട്ടമായി നിലവിളിക്കുന്നത് കേട്ട് ജനങ്ങള്‍ ഓടിയെത്തി സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. പൂച്ചക്കാട് ചിറക്കാല്‍ പാലത്തിനടുത്ത് ഉയര്‍ന്ന സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ നാരായണന്‍, രാഘവന്‍, ഭാസ്‌ക്കരന്‍, കാര്‍ത്ത്യായനി, സുബൈര്‍, റെയില്‍വെ കൃഷ്ണന്‍, കുട്ടിയന്‍, ബാലകൃഷ്ണന്‍ തുടങ്ങിയ ഒരു പാട് വീടുകളിലാണ് ഭൂചലനമുണ്ടായത്.