വീടിന് സമീപത്തെ കുളത്തിൽ വീണ് യുവാവ് മരിച്ചു


മുള്ളേരിയ : വീടിന് സമീപത്തെ കുളത്തിൽ വീണ് യുവാവ് മരിച്ചു. മുള്ളേരിയ കാറഡുക്ക അടുക്കം ചോദമൂലയിലെ വി.ചന്ദ്രശേഖരന്റെ മകന്‍ ശ്രീജന്‍ ചന്ദ്രന്‍ (23) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. കാല്‍ വഴുതി വീണതാണെന്ന് സംശയിക്കുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട് മണ്ഡലം പ്രസിഡന്റ് വി.ചന്ദ്രശേഖരന്റെയും രാധയുടെയും മകനാണ്. സഹോദരങ്ങള്‍ ജിതിന്‍ ചന്ദ്രന്‍, ശ്രുതി.