ദേശീയപാതയിലെ കുഴിയിൽ പൂക്കളമൊരുക്കി മൊഗ്രാൽ ദേശീയവേദിയുടെ പ്രതിഷേധം ശ്രദ്ധേയമായി


മൊഗ്രാൽ : കാസർഗോഡ് മുതൽ തലപ്പാടി വരെയുള്ള ദേശീയപാതയിൽ രൂപംകൊണ്ട വൻ ഗർത്തങ്ങളിലെ യാത്രാ ദുരിതത്തിൽ അധികൃതർ കാണിക്കുന്ന നിസ്സംഗതയിൽ  പ്രതിഷേധമറിയിച്ച്  തിരുവോണനാളിൽ മൊഗ്രാലിൽ ദേശീയ വേദി പ്രവർത്തകർ റോഡിലെ കുഴിയിൽ 'ഓണപ്പൂക്കളം' ഒരുക്കിയത് വേറിട്ട പരിപാടിയായി മാറി.പ്രതിഷേധ പരിപാടിയിൽ  പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഹമീദ് പെർവാഡ്, എം എ.മൂസ, ടി കെ അൻവർ, സി.എച്ച്.ഖാദർ, നാസിർ മൊഗ്രാൽ, അക്ബർ പെർവാഡ്, ടി പി അനീസ്, പി വി അൻവർ, ആരിഫ് കൊപ്ര ബസാർ, എം എ ഇക്ബാൽ, ഇസ്മായിൽ മൂസ, എം വിജയകുമാർ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ശിഹാബ് കൊപ്പളം, കെ പി മുഹമ്മദ്, നാഫിഹ് എം എം, ഖാദർ മൊഗ്രാൽ, എം.എ സിദ്ദീഖ് അബ്‌കോ, ഫൈസൽ കടപ്പുറം, അഷ്‌ഫാദ് വലിയവളപ്പ്, എച്ച്.എ ഖാലിദ്, മൊയ്‌ദീൻ പെർവാഡ്, ഹാരിസ് ബാഗ്ദാദ്, എം എസ് മുഹമ്മദ് കുഞ്ഞി,സിദ്ദീഖ് മാൻകൂർ  എന്നിവർ പ്രസംഗിച്ചു. എം എം റഹ്മാൻ സ്വാഗതം പറഞ്ഞു.