അയ്യപ്പ രഥയാത്രയ്ക്ക് വരവേല്‍പ്പ് നല്‍കി


ബദിയടുക്ക : ശ്രീ അയ്യപ്പ ധര്‍മ്മ പ്രചാര രഥയാത്രയ്ക്ക് ഭക്ത ജനങ്ങള്‍ ശരണ മന്ത്രങ്ങളോടെ ഭക്തി ആദര പൂര്‍വ്വം വരവേറ്റു. സെപ്തംബര്‍ 25 ന് ശബരിമല അയ്യപ്പ സന്നിധിയില്‍ നിന്നും അയ്യപ്പ ജ്യോതിയുമായി പുറപ്പെട്ട രഥയാത്ര ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ ക്ഷേത്രങ്ങളിലും, മന്ദിരങ്ങളിലും ചുറ്റി സഞ്ചരിച്ച് ഭകതി നിര്‍ഭരമായ അന്തരിക്ഷത്തില്‍ ശരണ മന്ത്രങ്ങളോടെയാണ് രഥയാത്രയെ പല സ്ഥലങ്ങളിലും വരവേറ്റത്. ബദിയഡുക്ക പഞ്ചായത്തിലെ പള്ളത്തടുക്ക അയ്യപ്പ ഭജന മന്ദിരത്തിലെത്തിയ രഥയാത്രയെ വരവേല്‍ക്കാന്‍ സീതാരാമ ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ നിരവധി ഭക്തര്‍ എത്തിയിരുന്നു. രാത്രിയോടെ ബദിയഡുക്ക ഗണേശ ഭാജനാ മന്ദിരത്തില്‍ സമാിക്കും. നാളെ വീണ്ടും പ്രയാണം ആരംഭിക്കും. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി ഒക്ടോബര്‍ അഞ്ചിന് സമാപിക്കും.